Sunday, September 22, 2024
Saudi ArabiaTop Stories

പൊടി തുടരും; സൗദിയിലെ 7 പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

റിയാദ് പ്രവിശ്യയിലെ ഭൂരിപക്ഷം നഗരങ്ങളിലും, ഈസ്റ്റേൺ റീജ്യണിലെ ചില ഭാഗങ്ങളിലും, മക്ക, മദീന, നജ്രാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും.

കാഴ്ചയെ തടസ്സപ്പെടുത്തുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.

റിയാദ് പ്രവിശ്യയിലെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി മുതൽ പൊടിക്കാറ്റ് ശക്തമായി അനുഭവപ്പെടുന്നുണ്ട്.

അതേ സമയം കുവൈത്തിൽ മോശം കാലാവസ്ഥയെത്തുടർന്ന് ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്