Sunday, September 22, 2024
Saudi ArabiaTop Stories

വേർപിരിച്ച സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു

റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞ ദിവസം വിജയകരമായി വേർപ്പെടുത്തിയ യമനി സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു.

ശസ്ത്രക്രിയയുടെ രണ്ടാം ദിവസമാണ് ഇരട്ടകളിൽ ഒരാൾ മരിച്ചത്. വേർപിരിയൽ പ്രക്രിയയിൽ ശസ്ത്രക്രിയാ സംഘത്തിന് വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു.

മരിച്ച കുട്ടിക്ക് പൂർണ്ണ വൈദ്യസഹായം നൽകിയിട്ടും രക്തചംക്രമണത്തിലെ ഗണ്യമായ കുറവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചത്. 

രണ്ടാമത്തെ ഇരട്ടയുടെ നില തൃപ്തികരമാണെന്നും എന്നാൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് പാഡിയാട്രിക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ശസ്ത്രക്രിയാ സംഘം കൂട്ടിച്ചേർത്തു.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾക്ക് ക്ഷമയും സമാധാനവും നൽകണമെന്ന് സർവ്വശക്തനായ അള്ളാഹു പ്രാർത്ഥിച്ചുകൊണ്ട് മെഡിക്കൽ സംഘം കുട്ടികളുടെ മാതാപിതാക്കളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

ശിരസ്സുകൾ ഒട്ടിപ്പിടിച്ച നിലയിൽ പിറന്ന യമനി സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമായിരുന്നു റിയാദിൽ അതിസങ്കീർണ്ണമായ ഓപറേഷനു വിധേയമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്