സൗദിയിൽ വിദേശകാര്യ മന്ത്രാലയത്തെ വിസകൾക്കായുള്ള ഏകീകൃത പ്ലാറ്റ്ഫോം ആക്കുന്നതിന് മന്ത്രിസഭാ അംഗീകാരം
സൗദിയിൽ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നിലവിലുള്ള വിസ പ്ലാറ്റ്ഫോം ഇനി മുതൽ വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആയി പ്രവർത്തിക്കും.
ഇത് സംബന്ധിച്ച് അംഗീകാരം സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇന്ന് നൽകി.
സ്വാഭാവികമോ നിയമപരമോ ആയി വ്യക്തികൾ മാനവ വിഭബ ശേഷി മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമുകൾ വഴി ദേശീയ പ്ലാറ്റ്ഫോമിലേക്ക് സമർപ്പിക്കുന്ന തൊഴിൽ വിസ അപേക്ഷകളുടെ ഉത്തരവാദിത്വം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു നൽകുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.
പ്രീമിയം ഇഖാമ സെന്റർ സ്ഥാപിക്കുന്നതിനും മന്ത്രി സഭ ഇന്ന് അംഗീകാരം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa