Monday, November 25, 2024
Saudi ArabiaTop Stories

കട്ടൻ കാപ്പിയുടെ 6 ഗുണങ്ങളും കാപ്പിയുണ്ടാക്കുംബോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളും ഗൾഫ് ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി

ഗൾഫ് ഹെൽത്ത് കൗൺസിൽ ബ്ലാക്ക് കോഫി കുടിക്കുന്നത്.കൊണ്ടുള്ള 6 ഗുണങ്ങൾ വിശദീകരിച്ചു.

പ്രതിദിനം 4 കപ്പ് കവിയാതെ കട്ടൻ കാപ്പി സേവിക്കുന്നത് ആരോഗ്യത്തെ താഴെ പറയും പ്രകാരം സഹായിക്കും,

ഒന്ന് :വിഷാദത്തെ ചെറുക്കുകയും സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്: ഹൃദയത്തിനും രക്തക്കുഴലുകൾക്കും ഗുണം ചെയ്യും.

മൂന്ന്: മെമ്മറി ശക്തിപ്പെടുത്തുകയും, ആൻറി ഓക്സിഡൻറുകളും മഗ്നീഷ്യം, പൊട്ടാസ്യം, ചില വിറ്റാമിനുകൾ തുടങ്ങിയ ഉപയോഗപ്രദമായ പോഷകങ്ങളും വ്യക്തിക്ക് നൽകുകയും ചെയ്യുന്നു,

നാല്: കട്ടൻ കാപ്പി ലിവർ സിറോസിസ് സാധ്യത കുറയ്ക്കുന്നു.

അഞ്ച്: ചിലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു.

ആറാമതായി അൽഷിമേഴ്‌സ്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കുറക്കുന്നു.

അതേ സമയം കോഫി കുടിക്കുന്നവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഗൾഫ് ഹെൽത്ത്.കൗൺസിൽ ഓർമ്മപ്പെടുത്തുന്നു.

ഒന്ന്: കോഫിയുണ്ടാക്കുന്ന വെളളം ഫിൽറ്റർ ചെയ്ത് ശുദ്ധിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. കാരണം മാലിന്യമുള്ള വെള്ളത്തിലുണ്ടാക്കുന്ന കോഫി ബ്ലഡ് കൊളസ്‌ട്രോൾ ഉയർത്തും.

രണ്ട്: കോഫി കയ്പ്പുള്ളതാണ്. അതിൽ പഞ്ചസാര ചേർക്കുന്നത് അതിന്റെ ഗുണം നഷ്ടപ്പെടുത്തും. അത്യാവശ്യം ഉള്ളവർക്ക് മധുരത്തിനായി തേൻ ചേർക്കുകയോ മധുരമുള്ള പഴങ്ങൾ അതിനോടൊപ്പം കഴിക്കുകയോ ചെയ്യാം.

മൂന്ന്: കാപ്പിയിൽ കറുവപ്പട്ട ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കുന്നതിന്  കാരണമാകും.

നാല്: ,കഫീനിന്റെ ഉയർന്ന പരിധി കവിയരുത്; 4 കപ്പ് കാപ്പിക്ക് 400 മില്ലി കഫീൻ എന്നാണ്‌ കണക്ക്. അതാണു പരമാവധി പ്രതിദിന പരിധിയും.

അഞ്ച്: അനാരോഗ്യകരമായ രീതിയിലുള്ള അഡിറ്റീവ്സ് ചേർക്കാതിരിക്കുക്ക. വാനില, കരാമെൽ,മൊച്ച തുടങ്ങിയവ പോലുള്ള ഫ്ലേവറുകളും മറ്റു സ്വീറ്റനറുകളുമെല്ലാം ഉയർന്ന ഷുഗറിനു കാരണമായേക്കും

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്