Monday, November 25, 2024
Saudi ArabiaTop Stories

ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള ചെലവ്, ആദ്യ വിമാനം, ഹാജിമാർക്കുള്ള ചെലവിനുള്ള തുക നൽകൽ; ഹജ്ജ് ഒരുക്കങ്ങൾ വെളിപ്പെടുത്തി ചെയർമാൻ അബ്ദുല്ലക്കുട്ടി

ഈ വര്‍ഷത്തെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ്യ് 31 ന്  മദീനയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി ജിദ്ദയിൽ അറിയിച്ചു.

ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് ചെയ്യാന്‍ 79,362 പേര്‍ക്കാണ്  അവസരമുള്ളത്. ഇതില്‍ 56,601 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും ബാക്കി വരുന്നവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് പോകുക. പകുതി തീർഥാടകരും സ്ത്രീകളാണ്. ഇതില്‍ 1850 പേര്‍ മഹ്റമില്ലാതെ യാത്ര ചെയ്യുന്നവരാണ്.

മദീനയില്‍ മസ്ജിദുന്നബവിയുടെ സമീപത്ത് തന്നെ മുഴുവൻ ഹാജിമാർക്കും താമസ സൗകര്യം സജ്ജമാക്കീട്ടുണ്ട്. മക്കയില്‍ അസീസിയയിലാണ് താമസ സൗകര്യം.

അസീസിയയിൽ നിന്ന് ഹാജിമാര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ പോയിവരുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ബസ് കമ്പനികളുമായുള്ള കരാര്‍ പൂര്‍ത്തിയായി.

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണത്തിനും മറ്റു അടിയന്തിര ചെലവുകള്‍ക്കുമുള്ള സൗദി റിയാല്‍ അവരില്‍ നിന്ന് നാട്ടിൽ നിന്ന് വാങ്ങിയ തുകയില്‍ നിന്നും യാത്രക്ക് മുമ്പ് തന്നെ നല്‍കും.

ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെട്ട് തിരിച്ച് എത്തുന്നത് കൊച്ചി വിമാനത്താവളത്തില്‍ ആയിരിക്കും. പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ഇത്തവണ ഇന്ത്യയില്‍ ഉണ്ടാകുക.

കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി എന്നിവടങ്ങളില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ തീര്‍ത്ഥാടകരരുടെയും യാത്ര കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്നാണ്.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ്, ഫ്‌ളൈ നാസ് എന്നീ വിമാന കമ്പനികള്‍ക്കാണ് ഹജ്ജ് യാത്രക്കുള്ള വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്ലോബല്‍ ടെണ്ടര്‍ ഇത്തവണ ലഭിച്ചത്.  ഇതില്‍ എഴുപത് ശതമാനം ഹാജിമാരുടെ യാത്രയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ആയിരിക്കും.

ഈ വര്‍ഷം ഒരു തീര്‍ത്ഥാകന് വരുന്ന ചിലവ് മൂന്നര ലക്ഷത്തിന്റെ താഴെ ആയിരിക്കും.മുന്‍ വര്‍ഷങ്ങളിലെ ചിലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കിയതിന് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞ ഹജ്ജ് കമ്മിറ്റി ചെയർമാൻ അടുത്ത വര്‍ഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവ് ഉണ്ടാകുമെന്നും പറഞ്ഞു.

മുഴുവന്‍ ഹാജിമാരും കുറഞ്ഞത് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം.യാത്രക്ക് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

കരിപ്പൂർ എയര്‍പോര്‍ട്ട് അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ രാഷ്ട്രീയക്കാരുടെ ജംബോ ഗുഡ് വില്‍ ടീം ഈ ഹജ്ജിന് ഉണ്ടാവില്ല.

മോഡി ദുബായ് ശൈഖിനെ വിളിച്ച് ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു എന്ന് പ്രസംഗിച്ചത് അബദ്ധം സംഭവിച്ചതായിരുന്നുവെന്നും ക്ഷമിക്കണമെന്നും
ചെയർമാൻ അബ്ദുല്ലക്കുട്ടി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്