Monday, November 25, 2024
Saudi ArabiaTop Stories

ഇരിക്കാൻ അനുവദിക്കാത്ത വിദേശി മാനേജർക്കെതിരെ സൗദി യുവതിയുടെ പരാതി

റിയാദിലെ ഒരു ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന സൗദി യുവതി തന്റെ വിദേശിയായ മാനേജർ ഡ്യൂട്ടിക്കിടെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട സംഭവം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു.

കസ്റ്റമേഴ്സിനെ സ്വീകരിക്കുന്ന ജോലിയിൽ നിയമിക്കപ്പെട്ട യുവതിയാണു 8 മണിക്കൂർ ഡ്യൂട്ടിക്കിടെ മാനേജർ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്.

കസ്റ്റമർ ഇല്ലാത്ത സമയം പോലും ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും താൻ ഇരിക്കുന്നത് ഒഴിവാക്കാൻ കസേര വരെ മാനേജർ നീക്കം ചെയ്തതായും യുവതി പരാതിപ്പെടുന്നു.

റെസ്റ്റോറന്റിലെ മറ്റു ജീവനക്കാരെ ഇരിക്കാൻ അനുവദിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

അതേ സമയം സംഭവം സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയും വിഷയത്തിൽ മന്ത്രാലയം ഇടപെടുകയും ചെയ്തു.

മന്ത്രാലയം ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും അതോടൊപ്പം ജിവനക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഒരുക്കണമെന്ന് സ്ഥാപനത്തെ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്