ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവ്വഹിക്കാനുള്ള സമയപരിധിയെക്കുറിച്ച് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി
ജിദ്ദ:ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് സീസൺ നിയന്ത്രണങ്ങൾക്ക് മുമ്പ് ഉംറ നിർവഹിക്കാനുള്ള അവസാന തീയതിയെക്കുറിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഇഅതമർനായിലും തവക്കൽനായിലുമെല്ലാം ലഭ്യമായ സമയം വരെ ഉംറ പെർമിറ്റ് ലഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
നിലവിൽ ഇഅതമർനാ ആപ്ലിക്കേഷന്റെ ഡാറ്റയിൽ അടുത്ത ദുൽ-ഖഅദ 15 വരെ ഉംറ നിർവഹിക്കുന്നതിനുള്ള തീയതികളുടെ ലഭ്യത കാണിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ശവ്വാൽ 30 ഓട് കൂടി വിദേശ തീർഥാടകർക്കുള്ള ഉംറ സീസൺ അവസാനിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa