വലീദ് ബിൻ ത്വലാൽ രാജകുമാരൻ തന്റെ കമ്പനി ഓഹരിയുടെ 16.87% പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു വിറ്റു
റിയാദ്: വലീദ് ബിൻ ത്വലാൽ രാജകുമാരൻ കിങ്ഡം ഹോൾഡിംഗ്സ് കംബനിയിലെ തന്റെ ഓഃഹരികളിൽ 16.87% സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു വിറ്റതായി കിംഗ്ഡം ഹോൾഡിംഗ്സ് അറിയിച്ചു.
625 മില്യൺ ഓഹരികളാണു രാജകുമാരൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് കൈമാറിയത്.
ഇതോടെ നിലവിൽ കിംഗ്ഡം ഹോൾഡിംഗ്സിൽ രാജകുമാരനു ശേഷിക്കുന്ന ഓഹരി 78.13% ആയി മാറും.
ഒരു ഷെയറിന് 9.09 റിയാൽ എന്ന നിരക്കിൽ ഒരു സ്വകാര്യ പർച്ചേസ് ആൻഡ് സെയിൽ ഇടപാടിലൂടെയാണ് വില്പന നടന്നത്.
ഓഹരി വിലയുടെ അടിസ്ഥാനത്തിൽ ഇടപാടിന്റെ ആകെ മൂല്യം 5.68 ബില്യൺ റിയാലാണെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa