Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ നാലാമത് ഡോസ് വാക്സിൻ ഇപ്പോൾ 6 വിഭാഗങ്ങൾക്ക് ലഭ്യം; മൂന്നാം ഡോസ് സ്വീകരിച്ച് 4 മാസം കഴിഞ്ഞാൽ സ്വീകരിക്കാം

ജിദ: നാലാമത്തെ ഡോസ് വാക്സിൻ (രണ്ടാം ബൂസ്റ്റർ ഡോസ്) സ്വീകരിക്കാൻ 6 വിഭാഗങ്ങൾക്ക് അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

പ്രസ്തുത വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് (ആദ്യ ബൂസ്റ്റർ ഡോസ്) ലഭിച്ച് 4 മാസത്തിന് ശേഷം രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റ് നടത്താനും കഴിയുമെന്ന് മന്ത്രാലയം വ്യക്തമക്കി. 

നാലാമത്തെ ഡോസ് സ്വീകരിക്കാൻ കഴിയുന്ന 6 വിഭാഗങ്ങൾ താഴെ വിവരിക്കുന്നവയാണ്.

 1 – 50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ. 2 – വൃക്ക തകരാറുള്ള രോഗികൾ. 3 – കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മജ്ജ മാറ്റിവയ്ക്കൽ.ട്രാൻസ്പ്ലാൻറ് ചെയ്ത രോഗികൾ അല്ലെങ്കിൽ നിലവിൽ രോഗപ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾ  

4 – ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികൾ. 5 – എച്ച് ഐ വി പോലുള്ള ചികിത്സ ലഭിക്കാതെ രോഗപ്രതിരോധ ശേഷി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ. 6 – നിലവിൽ രോഗപ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്ന  അവയവം മാറ്റിവെച്ച രോഗികൾ. എന്നിവയാണ് 6 വിഭാഗങ്ങൾ.

വിവിധ വകുപ്പുകളുടെയും  സ്പെഷ്യലൈസ്ഡ് സയന്റിഫിക് കമ്മിറ്റികളുടെയും അഭിപ്രായങ്ങൾക്കനുസൃതമായിട്ടായിരുന്നു MoH രണ്ടാമത്തെ ബൂസ്റ്റർ ഡോസ് ലഭ്യമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്