Thursday, December 5, 2024
Top StoriesU A E

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 മരണം, നിരവധി പേർക്ക് പരിക്ക്

അബുദാബിയിൽ തിങ്കളാഴ്ച ഒരു റെസ്റ്റോറന്റിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രാഥമിക കണക്കുകൾ പ്രകാരം 64 പേർക്ക് നിസ്സാര പരിക്കുകളും 56 പേർക്ക് മിതമായ പരിക്കുകളുമുണ്ടെന്ന് അബുദാബി അധികൃതർ സ്ഥിരീകരിച്ചു.

പരിക്കേറ്റവരെ ആവശ്യമായ ആരോഗ്യ ശുശ്രൂഷകൾക്കായി ആശുപത്രികളിലേക്ക് മാറ്റി.

അൽ ഖാലിദിയ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ കടകൾക്കും ആറ് കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രത്യേക സംഘങ്ങൾ സ്ഥലത്ത് എത്തി നടപടിക്രമങ്ങൾ തുടരുകയാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

സ്‌ഫോടനത്തെത്തുടർന്ന് ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കെട്ടിടങ്ങൾ പൂർണമായി സുരക്ഷിതമാക്കുന്നത് വരെ ദുരിതബാധിതർക്ക് താത്കാലികമായി വീട് നൽകാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്