Tuesday, September 24, 2024
Saudi ArabiaTop Stories

സോഷ്യൽ മീഡിയയിലൂടെ മറ്റൊരു രജ്യത്തെ അപകീർത്തിപ്പെടുത്തിയ രണ്ട് സൗദി വനിതകൾക്ക് 4 ലക്ഷം റിയാൽ പിഴ

റിയാദ്: മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് സൗദി വനിതകൾക്ക് ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ 4 ലക്ഷം റിയാൽ പിഴ ചുമത്തി.

മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങളിലും ദൃശ്യ-ശ്രാവ്യ മാധ്യമ സംവിധാനത്തിലും അനുശാസിക്കുന്ന ശിക്ഷ ആവശ്യപ്പെടുന്ന തരത്തിൽ ഒരു രാജ്യത്തെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന  വീഡിയോ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് രണ്ട് വനിതകളെയും അതോറിറ്റി  വിളിപ്പിച്ചിരുന്നു.

അറബ്, ഇസ്‌ലാമിക, മറ്റു സൗഹൃദ രാജ്യങ്ങളുമായുള്ള സൗദിയുടെ ബന്ധത്തിന് ഹാനികരമായ യാതൊന്നും മീഡിയകളിൽ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ തങ്ങളുടെ സംവിധാനം പ്രവർത്തിക്കുന്നുവെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.

ഇത്തരത്തിൽ ചില സെലബ്രിറ്റികളെന്ന് വിളിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന ശക്തമായ ആവശ്യം അറബ് സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്