സൗദി പ്രവാസികൾ നാലാമത് ഡോസ് വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ പണി പാളുമോ ? വിശദമായി അറിയാം
നാലാമത് ഡോസ് വാക്സിൻ ആറ് വിഭാഗങ്ങൾക്ക് ലഭ്യമായതോടെ പല സംശയങ്ങളും ഉന്നയിച്ച് നിരവധി പ്രവാസികളാണ് അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്.
പ്രധാനമായും പലർക്കും അറിയേണ്ടത്, നാലാമത് ഡോസ് സ്വീകരിക്കാൻ അനുമതിയുള്ള ആറ് വിഭാഗത്തിൽ പെടാത്തവർ ഇപ്പോൾ നാലാമത് ഡോസ് വാക്സിൻ സ്വീകരിക്കാതെ നാട്ടിൽ അവധിയിൽ പോയാൽ അത് പിന്നീട് പ്രയാസമാകുമോ എന്നതാണ്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒരു ആശങ്കക്കും വകയില്ല എന്ന് തന്നെ വ്യക്തമായി പറയാൻ സാധിക്കും.
കാരണം നിലവിൽ നാലാമത് ഡോസ് 6 വിഭാഗങ്ങൾക്ക് ലഭ്യമാണെങ്കിലും അവർക്ക് പോലും അത് നിർബന്ധിത വാക്സിനേഷൻ അല്ല എന്നത് പ്രത്യേകം ഓർക്കുക. (അതേ സമയം ഈ 6 വിഭാഗങ്ങൾ വാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നതും നല്ലതല്ല എന്ന് കൂട്ടത്തിൽ ഓർമ്മിപ്പിക്കുന്നു).
അത് പോലെ തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് രണ്ടാമത് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടിട്ടും മൂന്നാമത് ഡോസ് സ്വീകരിക്കാത്തവർക്കാണെന്ന സിസ്റ്റത്തിലും ഇത് വരെ മാറ്റം വന്നിട്ടില്ല എന്നതും ഓർക്കുക.
പലരും അനാവശ്യമായ ഭീതിയിൽ രോഗികൾ അല്ലാതിരുന്നിട്ട് പോലും രോഗികളാണെന്ന വ്യാജേന നാലാമത് ഡോസിനു ശ്രമിക്കുന്നുണ്ടെന്ന് അറേബ്യൻ മലയാളിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അനവശ്യമായ ഒരു ആവേശം മാത്രമാണ് എന്നാണ് പറയാനുള്ളത്.
അതോടൊപ്പം നിലവിൽ സൗദിയിൽ പ്രവേശിക്കാൻ വാക്സിൻ പോലും സ്വീകരിക്കേണ്ടതില്ല എന്നതിനാൽ ഈ അനാവശ്യ ഭീതിയും അസ്ഥാനത്താണ്.
ഏതെങ്കിലും സാഹചര്യത്തിൽ നാലാമത് ഡോസ് ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്താൻ ആവശ്യമാണെങ്കിൽ അത് ആരോഗ്യമന്ത്രാലയം നേരത്തെ പ്രഖ്യാപിക്കുമെന്നതും തീർച്ചയാണ്.
ചുരുക്കത്തിൽ നിലവിലെ സാഹചര്യത്തിൽ നാലാമത്തെ ഡോസ് താഴെ പരാമർശിക്കുന്ന 6 വിഭാഗങ്ങൾ മാത്രം സ്വീകരിച്ചാൽ മതി എന്നാണ് സൗദി ആരോഗ്യ മന്ത്രാലയം സൂചിപ്പിക്കുന്നത്.
1 .50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ. 2 – വൃക്ക തകരാറുള്ള രോഗികൾ. 3 – കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മജ്ജമാറ്റിവയ്ക്കൽ. ട്രാൻസ്പ്ലാൻറ് ചെയ്ത രോഗികൾ അല്ലെങ്കിൽ നിലവിൽ രോഗപ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾ 4 – ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികൾ. 5 – എച്ച് ഐ വി പോലുള്ള ചികിത്സ ലഭിക്കാതെ രോഗപ്രതിരോധ ശേഷി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ. 6 – നിലവിൽ രോഗപ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്ന അവയവം മാറ്റിവെച്ച രോഗികൾ. എന്നിവയാണ് 6 വിഭാഗങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa