സൗദിയിൽ വൈകാതെ ഇലക്ട്രിക് കാറുകളുടെ സാന്നിദ്ധ്യം വർദ്ധിക്കും
ഗ്രീൻ ഹൈഡ്രജനിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത് സൗദിയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
സൗദി കമ്പനികൾ അന്താരാഷ്ട്ര കമ്പനികളുമായി കഴിഞ്ഞ ദിവസം വൻ ഹൈഡ്രജൻ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ കാറുകൾ രാജ്യത്ത് അസംബിൾ ചെയ്യും. ഞങ്ങൾ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ കൊണ്ടുവരും, സമീപഭാവിയിൽ ഞങ്ങളുടെ വലിയൊരു ശതമാനം കാറുകളും ഇലക്ട്രിക് വാഹനങ്ങളായിരിക്കും.
പുനരുപയോഗ ഊർജ മേഖലയിൽ രാജ്യത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്.
നേരിട്ടുള്ള നിക്ഷേപത്തിന് തുറന്ന മേഖലകളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ മേഖലകളിലെയും എല്ലാ നിക്ഷേപകർക്കുമായി വിശദമായ സ്റ്റ്രാറ്റജിക് പ്ലാൻ ആവിഷ്ക്കരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa