Saturday, April 19, 2025
Saudi ArabiaTop Stories

ടൂറിസം; സൗദിയുടെ മദ്യ നിരോധന നിയമത്തിൽ മാറ്റമില്ല

സൗദിയിലെ മദ്യപാന നിരോധനവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ പാലിക്കുന്നത് തുടരുമെന്ന് ടൂറിസം അസിസ്റ്റന്റ് മന്ത്രി ഹൈഫ ബിൻത് മുഹമ്മദ്‌ ആലു സ ഊദ് പ്രസ്താവിച്ചു.

നിലവിലെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, രാജ്യം വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് തുടരുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതായി രാജകുമാരി ഓർമ്മിപ്പിച്ചു.

ടൂറിസം സൂചിക പ്രകാരം സൗദി അറേബ്യ ആഗോള തലത്തിൽ 33 ആം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

തൊഴിൽ, വേതന, പഠന മേഖലയിൽ സ്ത്രീകൾ വലിയ വിവേചന രഹിതമായ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്.

2021ആയപ്പോഴേക്കും ടൂറിസ്റ്റുകളുടെ എണ്ണം 6 കോടി വരെയെത്തിയിട്ടുണ്ട്. പുതിയ ടൂറിസം പദ്ധതി ആവിഷ്ക്കരിക്കുംബോൾ 4 കോടിയായിരുന്നു ആകെ സൗദിയിൽ സന്ദർശകരാായി എത്തിയിരുന്നത് എന്നും ടൂറിസം മേഖലയിൽ രാജ്യം വൻ കുതിപ്പിനാണു സാക്ഷ്യം വഹിച്ചതെന്നും രാജകുമാരി വേൾഡ് എകോണമിക് ഫോറത്തിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്