Monday, September 23, 2024
Saudi ArabiaTop Stories

സൗദി സെൻസസ്; ഓൺലൈൻ വഴി ഭാഗമാകാനുള്ള സമയ പരിധി നീട്ടി

ജനറൽ അതോറിററി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സൗദിയിലെ സെൻസസ് 2022-നുള്ള സെൽഫ് എനുമെറേഷൻ ഓപ്ഷൻ സമയ പരിധി നീട്ടുന്നതായി പ്രഖ്യാപിച്ചു.

ഇന്ന് അവസാനിക്കുമായിരുന്ന സമയ പരിധി അടുത്ത 6 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. മെയ് 31 ന് (ചൊവ്വാഴ്‌ച) സമയ പരിധി അവസാനിക്കും.

https://saudicensus.sa/en എന്ന പോർട്ടൽ വഴിയാണ് സ്വയം സെൻസസ് ഡാറ്റകൾ നൽകാൻ സാധിക്കുക. വിൻഡോ ഓപ്പൺ ആകുമ്പോൾ കാണുന്ന participate now ബട്ടൺ ക്ലിക്ക് ചെയ്ത് അബ്ഷിർ യൂസർ നെയിമും പാസ് വേർഡും നൽകിയാണു ലോഗിൻ ചെയ്യേണ്ടത്.

അതേ സമയം ഓൺലൈൻ വഴി പൂരിപ്പിച്ച് നൽകാത്തവർക്ക് പിഴ ലഭിക്കുമെന്ന വ്യാജ വാർത്ത തീർത്തും തെറ്റാണെന്ന് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്താ ലിങ്ക് കാണാം: https://arabianmalayali.com/2022/05/25/39915/

പൗരന്മാരുടെയും വിദേശികളുടെയും അവബോധത്തെയും സെൻസസോടുള്ള അവരുടെ പ്രതികരണത്തെയും അതോറിറ്റി പ്രശംസിച്ചു.

വർദ്ധിച്ച ആവശ്യകത മാനിച്ച്, വിവരശേഖരണ ഘട്ടത്തിന്റെ ജോലി അവസാനിക്കുന്നത് വരെ ഫീൽഡ് കൗണ്ട് തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്