ബാഗേജിനുള്ളിൽ സംസം കൊണ്ട് പോകാൻ അനുവദിക്കരുതെന്ന് സർക്കുലർ
സംസം വാട്ടർ ബോട്ടിലുകൾ ബാഗേജിനുള്ളിൽ കൊണ്ടുപോകാൻ സൗദിയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാരെ അനുവദിക്കരുതെന്ന് സ്വകാര്യ എയർലൈനുകൾ ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കംബനികൾക്കും നിർദ്ദേശം.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ആണ് ഇത് സംബന്ധിച്ച് പുതിയ സർക്കുലർ പുറപ്പെടുവിച്ചയ്.
സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന ഒരു വിമാനക്കമ്പനികളും തങ്ങളുടെ ബാഗേജിൽ സംസം പാക്കേജുകൾ വയ്ക്കാൻ യാത്രക്കാരെ അനുവദിക്കരുതെന്ന് സർക്കുലറിൽ വ്യവസ്ഥ ചെയ്യുന്നു.
“അതോറിറ്റി പുറപ്പെടുവിച്ച സർക്കുലറുകൾ പാലിക്കാത്തത് സർക്കാർ ഉത്തരവുകളുടെ വ്യക്തമായ ലംഘനമായി കണക്കാക്കുകയും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ലംഘനത്തിന് അവരെ ഉത്തരവാദിയാക്കുകയും ചെയ്യുമെന്നും,” GACA സർക്കുലറിൽ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa