സൗദി അറേബ്യ കിലോമീറ്ററുകൾ വ്യാപ്തിയുള്ള ലോകത്തിലെ എറ്റവും വലിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നു
ലോകത്തിലെ എറ്റവും വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയെന്ന് വിശേഷിക്കപ്പെടുന്ന നിയോമിൽ ആണ് കെട്ടിടങ്ങൾ ഉയരുക.
500 മീറ്റർ ഉയരമുള്ള രണ്ട് അംബരചുംബികൾ അടങ്ങുന്ന കെട്ടിട സമുച്ചയം തിരശ്ചീനമായിട്ടായിരിക്കും നിർമ്മിക്കുക. ഇതിനു കിലോമീറ്ററുകളോളം വ്യാപ്തിയുണ്ടാകും.
ഭൂപ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഉയരം ആയിരിക്കും കെട്ടിടങ്ങൾക്കുണ്ടായിരിക്കുക.
ഹൈസ്പീഡ് അണ്ടർ ഗ്രൗണ്ട് ട്രെയിൻ നെറ്റ്‌വർക്കുമായി ലിങ്ക് ചെയ്യപ്പെടുന്ന കെട്ടിടത്തിൽ മാളുകൾ, ഓഫീസുകൾ, റെസിഡൻഷ്യൽ ഏരിയകൾ, ഫാക്ടറികാൽ തുടങ്ങി വിവിധ പദ്ധതികൾ ഉണ്ടായിരിക്കും.
വലീദ് രാജകുമാരന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദ ടവറിന്റെ നിർമ്മാണം പാതി വഴിയിൽ സ്തംഭിച്ചിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa