Tuesday, April 8, 2025
Saudi ArabiaTop Stories

ഉംറ വിസ കാലാവധി ദീർഘിപ്പിച്ച നടപടി സൗദിയുടെ കുതിപ്പിന് വലിയ പിന്തുണയേകും

ഉംറ വിസാ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്തിയ നടപടി സൗദിയുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ താങ്ങാകുമെന്ന് വിലയിരുത്തൽ.

വാണിജ്യ മേഖലകളും, ടൂറിസം, ഹോട്ടൽ, ഭക്ഷണ മേഖലകളും കൂടുതൽ കരുത്താർജ്ജിക്കാൻ പുതിയ തീരുമാനം സഹായകരമായേക്കും.

അതോടൊപ്പം രാജ്യത്തെവിടെയും ഉംറ തീർഥാടകർക്ക് സഞ്ചരിക്കാമെന്ന അറിയിപ്പ് കൂടുതൽ പേരെ സൗദിയിലേക്ക് ആകർഷിച്ചേക്കും.

ഇലക്ട്രോണിക് പോർട്ടൽ വഴി അപേക്ഷിച്ചാൽ 24 മണിക്കുറിനുള്ളിൽ ഉംറ വിസ ഇഷ്യു ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് എന്നാണ് ഹജ്ജ് ഉംറ മന്ത്രി അറിയിച്ചിട്ടുള്ളത്.

ഇത്തരത്തിൽ അതിവേഗം വിസ ഇഷ്യു ചെയ്യുന്ന സംവിധാനവും നിരവധി പേർക്ക് ഉപകാരപ്പെടുമെന്നും അത് സ്വാഭാവികമായും രാജ്യത്തേക്കുള്ള വിദേശ തീർഥാടകരുടെ വരവിനു ആക്കം കൂട്ടുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്