തർഹീൽ വഴി ഫിംഗർ പ്രിന്റെടുത്ത് നാട്ടിൽ പോയാൽ പിന്നീട് പുതിയ വിസയിൽ സൗദിയിലേക്ക് വരാൻ സാധിക്കുമോ ? അനുഭവസ്ഥർ പങ്ക് വെക്കുന്നതിങ്ങനെ
സൗദിയിലെ തർഹീലുകളിൽ നിന്ന് (ഡീപോർട്ടേഷൻ സെന്റർ) ഫിംഗർ പ്രിന്റ് എടുത്ത് ശേഷം നാട്ടിൽ പോയ ആളുകൾക്ക് പിന്നീട് സൗദിയിലേക്ക് പുതിയ വിസയിൽ വരാൻ സാധിക്കുമോ എന്ന ചോദ്യം നിരവധി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയോട് ചോദിച്ചിട്ടുണ്ട്.
ഈ ചോദ്യത്തിനു ഒറ്റ വാക്കിൽ ഉത്തരം പറയാൻ സാധിക്കില്ല എന്നതാണ് വസ്തുത. കാരണം തർഹീൽ വഴി നാട്ടിൽ പോയത് ഏത് രീതിയിലുള്ള നിയമ ലംഘനത്തിന്റെ പേരിലാണ് എന്നത് പരിശോധിക്കുംബോഴാണു ഇതിന്റെ മറുപടി വ്യക്തമായി പറയാൻ സാധിക്കുക.
കഫീൽ ഇഖാമ പുതുക്കാത്തതിനാൽ ലേബർ ഓഫീസിൽ പരാതി നൽകി ശേഷം തർഹീലിൽ പോയി ഫിംഗർ പ്രിന്റെടുത്ത് എക്സിറ്റ് വിസ പേപ്പർ ഇഷ്യു ചെയ്ത് ലഭിക്കുകയും പിന്നീട് സ്വന്തം ടിക്കറ്റിൽ നാട്ടിൽ പോകുകയും ചെയ്ത പല പ്രവാസികളുമായും അറേബ്യൻ മലയാളി ബന്ധപ്പെട്ടിരുന്നു.
ഇത്തരത്തിൽ കഫീൽ ഇഖാമ പുതുക്കാത്തത് കാരണം തർഹീലിൽ നിന്ന് എക്സിറ്റ് അടിച്ച് സ്വന്തം ടിക്കറ്റിൽ നാട്ടിൽ പോയവർ എല്ലാവരും പുതിയ വിസയിൽ സൗദിയിലേക്ക് യാതൊരു പ്രയാസവും ഇല്ലാതെ മടങ്ങി വന്നിട്ടുണ്ട് എന്ന വസ്തുത യാണ് അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്.
അതേ സമയം കഫീൽ ഹുറുബാക്കിയത് കാരണം തർഹീൽ വഴി എക്സിറ്റടിക്കുകയും തർഹീലിൽ നിന്ന് തന്നെ സൗദി സർക്കാർ ടിക്കറ്റിൽ നാട്ടിലേക്ക് കയറ്റിയയക്കപ്പെടുകയും ചെയ്തവർ ആരും പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് മടങ്ങിയതായി അറേബ്യൻ മലയാളിക്ക് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ചുരുക്കത്തിൽ തർഹീൽ വഴി പോകുന്നത് കഫീലിന്റെ മോശം പ്രകടനത്തെത്തുടർന്ന് (ഇഖാമ പുതുക്കാതിരിക്കൽ പോലോത്തത്) ആണെങ്കിൽ അയാൾക്ക് സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിൽ മടങ്ങി വരാമെന്നാണു അനുഭവസ്ഥർ പങ്ക് വെക്കുന്നത്. ഇത്തരക്കാർക്ക് തർഹീലിൽ ഒരു വ്യക്തിയുടെ ജാമ്യം ബോധ്യപ്പെടുത്തി, ടിക്കറ്റ് കോപി കാണിച്ച് ശേഷം സാധാരണ എക്സിറ് അടിക്കൂന്ന സമയം ലഭിക്കുന്ന തരത്തിലുള്ള എക്സിറ്റ് പേപ്പർ .
അതേ സമയം ഹുറൂബ് പോലുള്ള കേസുകളിൽ തർഹീൽ വഴി തന്നെ നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കപ്പെട്ടവർക്ക് പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് വരാൻ അനുമതി ലഭിക്കുന്ന കാര്യം പ്രയാസമാണ് എന്നുമാണു മനസ്സിലാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa