Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലുള്ളവർക്ക് ഹജ്ജിന് എതെല്ലാം മാർഗ്ഗങ്ങളിലൂടെ രെജിസ്റ്റർ ചെയ്യാം? എത്ര പാക്കേജുകൾ? എത്ര ചെലവ് വരും? ആർക്കെല്ലാം രെജിസ്റ്റർ ചെയ്യാം? അവസാന തീയതി എന്ന്? വിശദമായി അറിയാം

സൗദിക്കകത്തുള്ള വിശ്വാസികൾക്ക് ഹജ്ജിന് രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ സജ്ജമായതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇഅതമർനാ വഴിയോ https://localhaj.haj.gov.sa/ എന്ന പോർട്ടൽ വഴിയോ ഹജ്ജിനുള്ള രെജിസ്റ്റ്രേഷൻ നടത്താമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജൂൺ 11 വരെ രെജിസ്റ്റ്രേഷനു അവസരമുണ്ട്. 65 വയസ്സിനു താഴെയുള്ള ഇമ്യൂൺ ആയവർക്ക് അപേക്ഷിക്കാം.

മൂന്ന് വ്യത്യസ്ത പാക്കേജുകൾ ആയിരിക്കും ഈ വർഷം ഹാജിമാർക്ക് ലഭ്യമാകുക. 10,238.57 റിയാൽ ആണ് അടിസ്ഥാന പാക്കേജ് റേറ്റ്. 13043.99 റിയാൽ ആണ് ഡെവലപ്ഡ് ടെന്റ് പാക്കേജ് റേറ്റ്. 14,737.83 റിയാലിന്റെ അബ്രാജ് പാക്കേജ് ആണ് ഏറ്റവും ഉയർന്നത് (വാറ്റ് കൂടാതെയുള്ള നിരക്കുകൾ ആണിവ. വാറ്റ് അടക്കം 10526 റിയാൽ മുതൽ 17860 റിയാൽ വരെയാണ് അടക്കേണ്ടി വരിക). ബലിയർപ്പിക്കുന്നവർ 809 റിയാൽ അധികം നൽകണം.

നേരത്തെ ഹജ്ജിനു അവസരം ലഭിക്കാത്തവർക്ക് മുൻ ഗണന ലഭിക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ജൂൺ 12 മുതൽ  വിവരം അറിയിക്കപ്പെടും. പണം അപ്പോൾ അടച്ചാൽ മതി.

care@haj.gov.sa എന്ന ഇമെയിലിലോ, 920002814 എന്ന നംബറിലോ, @MOHU_Care എന്ന ട്വിറ്റർ അക്കൗണ്ടിലോ ബന്ധപ്പെട്ട് സംശയ നിവാരണം നടത്താമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്