കുവൈത്തിൽ ഭൂചലനം; കെട്ടിടം കുലുങ്ങുന്ന ദൃശ്യങ്ങൾ കാണാം
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഭുമികുലുക്കം അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 4.4 ഡിഗ്രി തീവ്രതയാണു ഭൂകമ്പത്തിന്റെ ശക്തി രേഖപ്പെടുത്തിയതെന്ന് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
10 കിലോമീറ്റർ ആഴത്തിലാണ് ഭൂമികുലുക്കം സംഭവിച്ചതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി സീസ്മോളജിക്കൽ സെന്റർ അറിയിക്കുന്നു.
അതേ സമയം ചില കെട്ടിടങ്ങളിൽ നിന്ന് കല്ലുകൾ അടർന്ന് വീഴുകയും ചുമരുകൾക്ക് വിള്ളലുണ്ടാകുകയും ചെയ്തെങ്കിലും ഭൂചലനം മൂലം പരിക്കൂകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകംബത്തിൽ ഒരു കെട്ടിടം കുലുങ്ങുന്നതിന്റെ സിസിടിവി ദൃശ്യം അറബ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa