ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ശക്തമായി അപലപിച്ച് സൗദിയും
ബിജെപി വാക്താക്കളുടെ പ്രവാചക നിന്ദയെ സൗദി വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു.
ഇസ്ലാം മതത്തിന്റെയും മറ്റ് മതങ്ങളുടെയും അടയാളങ്ങളെയും വ്യക്തിത്വങ്ങളെയും ആക്ഷേപിക്കുന്ന സമീപനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതായും മന്ത്രാലയം പ്രസ്താവിച്ചു.
വക്താവിനെ സസ്പെൻഡ് ചെയ്യാൻ ബിജെപി സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, എല്ലാ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം കാണിക്കുന്ന സൗദിയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ചു.
ഖത്തറിനു പുറമെ കുവൈത്തും ഇന്ത്യൻ അംബാസഡറെ വിളിച്ച് വരുത്തി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ജിസിസി സെക്രട്ടറി ജനറലും ഒഐസിയുമെല്ലാം പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഇന്ത്യൻ മുസ്ലിംകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും ആരാധനാലയങ്ങൾ സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa