Saturday, November 23, 2024
Saudi ArabiaTop Stories

13 ആം വയസ്സിൽ ഫൈസൽ രാജാവ് ബ്രിട്ടണിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിന്റെ അപൂർവ്വ വീഡിയോ വൈറലാകുന്നു

മുൻ സൗദി ഭരണാധികാരി ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവ് തന്റെ 13 ആം വയസ്സിൽ ബ്രിട്ടണിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിന്റെ അപൂർവ്വ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി.

1919 ൽ ഫൈസൽ രാജാവ് ബ്രിട്ടണിൽ നടത്തിയ ഔദ്യോഗിക സന്ദർശന വീഡിയോ ആണ് വൈറലായിട്ടുള്ളത്.

ആ സമയം ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിന്റെ പിതാവും സൗദി രാഷ്ട്ര പിതാവുമായ അബ്ദുൽ അസീസ് രാജാവ്, തന്റെ പ്രതിനിധിയായിട്ടായിരുന്നു മകൻ ഫൈസൽ രാജകുമാരനെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാൻ ബ്രിട്ടണിലേക്ക് അയച്ചത്.

ലണ്ടൻ സന്ദർശിക്കാനും ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

സന്ദർശനത്തിന്റെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ ഫൈസൽ രാജാവിനും അനുഗമിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും ലഭിച്ച ഔദ്യോഗിക സ്വീകരണ ചടങ്ങിന്റെ ഒരു ഭാഗം കാണിക്കുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്