എൽ ജി ബി റ്റി – ഹോമോ സെക്ഷ്വാലിറ്റി’ കുടുംബ ഘടനയെയും ധാർമിക സദാചാര മൂല്യങ്ങളെയും തകർക്കും
ദമ്മാം: ‘എൽ ജി ബി റ്റി – ഹോമോ സെക്ഷ്വാലിറ്റി’ വിഷയത്തിൽ യൂത്ത് ഇന്ത്യ കിഴക്കൻ പ്രൊവിൻസ് കമ്മിറ്റി സൂം വെബ്ബിനാർ സംഘടിപ്പിച്ചു, തനിമ കേന്ദ്ര കൂടിയാലോചന സമിതി അംഗം ശഖ്‌റ യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോ മുഹമ്മദ് നജീബ് വിഷയത്തിൽ സംസാരിച്ചു.
എൽ ജി ബി റ്റി, ഹോമോ സെക്ഷ്വാലിറ്റി തുടങ്ങിയവയുടെ പേരിൽ ആധുനിക ലിബറലുകൾ മുന്നോട്ടു വെക്കുന്ന ലൈംഗിക കാഴ്ചപ്പാടുകൾ കുടുംബ ഘടനയെയും ധാർമിക സദാചാര മൂല്യങ്ങളെയും തകർക്കുന്ന സാമൂഹിക വിപത്താണെന്നും, ലൈംഗിക ബന്ധങ്ങൾക്കുള്ള ഇസ്‌ലാമികമായ ഒരേയൊരു അടിസ്ഥാനം വിവാഹ ബന്ധമാണ്, അതാകട്ടെ ആണിനും പെണ്ണിനും ഇടയിലാണ് നടക്കുക. ഇതിനു പുറത്തുള്ള ബന്ധങ്ങൾ ഒഴിവാക്കാനും ക്ഷമാപൂർവം പ്രലോഭനങ്ങളോട് പോരാടാനും എല്ലാ മനുഷ്യരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഹോമോ സെക്ഷ്വൽ പ്രവണതയുടെ കാരണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ ഇതുവരെ കൃത്യമായ ഒരു തീർപ്പിൽ എത്തിയിട്ടില്ല. ജനിതകവും സാഹചര്യപരവും ഒക്കെയായ കാരണങ്ങൾ ഉണ്ടാവാം എന്നും പലരും അവകാശപ്പെട്ടത് പോലെ കൃത്യമായ ഒറ്റക്കാരണം ഇല്ലെന്നും പുതിയ ശാസ്ത്രീയ പഠനങ്ങൾ കൂടുതൽ തെളിവുകളോടെ പറയുന്നു.
സ്വവർഗാനുരാഗികളെ മുഴുവൻ കേവലം ഇരകളോ നിസ്സഹായരോ തങ്ങൾക്ക് യാതൊരു തെരഞ്ഞെടുപ്പും ഇല്ലാത്തവരോ ആയി കാണുന്നത് ശരിയല്ല. അവർ പലപ്പോഴും സംഘടിത ശക്തിയായി പ്രവർത്തിക്കുകയും രാഷ്ട്രീയ- ശാസ്ത്രീയ തീരുമാനങ്ങളെ സ്വാധീനിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്.
തങ്ങൾ നിസ്സഹായാവസ്ഥയിൽ ചെയ്തു പോവുന്ന ഒരു അധാർമിക പ്രവൃത്തി എന്നതിനപ്പുറം തികച്ചും പ്രകൃതിപരമായ ഒരവകാശവും എന്ന നിലയിലാണ് ഹോമോ സെക്ഷ്വൽ മൂവ്മെന്റുകൾ അതിനെ മനസ്സിലാക്കുന്നത്. ഇത്തരം മൂവ്മെന്റുകൾ പലതരം തന്ത്രങ്ങളിലൂടെ സ്വവർഗ ലൈംഗികത വളർത്താൻ നടത്തുന്ന ശ്രമങ്ങൾ ചെറുക്കപ്പെടുകയും എതിർക്കപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്.
ധാര്മികതയിൽ വിശ്വസിക്കുന്നവർക്ക് ആ നിലപാടെടുക്കാൻ മാത്രമേ സാധിക്കൂ. ഇത്തരം പ്രവണതകളിൽ നിന്നും ആത്മാർഥമായി തിരിച്ചു വരവ് ആഗ്രഹിക്കുന്നവരെ പിന്തുണക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു
യൂത്ത് ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് സഫ്‌വാൻ അധ്യക്ഷത വഹിച്ചു റയ്യാൻ മൂസ ഖിറാഅത്തും ബിനാൻ ബഷീർ നന്ദിയും പറഞ്ഞു അയ്മൻ സഈദ് , തൊയ്യിബ്, അബ്ദുല്ല സഈദ് , ഷമീർ പത്തനാപുരം തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa