സൗദിയിൽ വിസിറ്റിംഗ് വിസയിലെത്തുന്നവരുടെ മാക്സിമം ഇൻഷൂറൻസ് കവറേജ് തുക വ്യക്തമാക്കി അധികൃതർ
സന്ദർശക വിസയിലെത്തുന്നവർക്ക് പരമാവധി ലഭ്യമാകുന്ന ആരോഗ്യ ഇൻഷൂറൻസ് കവറേജിന്റെ മൂല്യം സൗദി ഹെൽത്ത് ഇൻഷൂറൻസ് കൌൺസിൽ വ്യക്തമാക്കി.
സന്ദർശകരുടെ ഇൻഷുറൻസ് പോളിസി അടിയന്തര കേസുകളിൽ പരമാവധി 1,00000 റിയാൽ വരെ കവർ ചെയ്യുമെന്നാണു കൗൺസിൽ അറിയിച്ചത്.
ഗർഭധാരണം, പ്രസവം എന്നീ കേസുകളിലും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.
ഗർഭധാരണം, എമർജൻസി പ്രസവം പോലുള്ളവക്ക് പരമാവധി 5000 റിയാൽ വരെയുള്ള പരിരക്ഷയായിരിക്കും ലഭിക്കുക.
വിസിറ്റ് വിസാ കാലാവധി നീട്ടണമെങ്കിൽ തദനുസരണം ഇൻഷൂറൻസും പുതുക്കിയിരിക്കണം എന്നാണ് വ്യവസ്ഥ.
സന്ദർശകരുടെ ഇൻഷൂറൻസ് സ്റ്റാറ്റസ് https://eservices.chi.gov.sa/Pages/ClientSystem/CheckVisitorsInsurance.aspx?lang= എന്ന ലിങ്ക് വഴി പരിശോധിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa