ഹജ്ജ് സീസണിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഉംറക്കായി മക്കയിലേക്ക് പോകാൻ സാധിക്കുമോ? ഹജ്ജ് ഉംറ മന്ത്രാലയം പ്രതികരിക്കുന്നു
ഹജ്ജ് സീസണിന്റെ ഒരുക്കങ്ങളുടെ വെളിച്ചത്തിൽ നിലവിലെ കാലയളവിൽ ഉംറ നിർവഹിക്കുന്നതിന് എത്രത്തോളം റിസർവേഷൻ ലഭ്യമാകുമെന്ന സംശയത്തിനു ഹജ്ജ്, ഉംറ മന്ത്രാലയം വിശദീകരണം നൽകി.
ഇഅതമർനാ ആപ് വഴി പെർമിറ്റിനായി ശ്രമിക്കണമെന്നും റിസർവേഷൻ ലഭ്യമാണോ എന്ന് ചെക്ക് ചെയ്യണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
ആപ് വഴി ഉംറക്ക് റിസർവേഷൻ ലഭ്യമായാൽ റിസർവ് ചെയ്യണമെന്നും ഉംറ നിർവ്വഹിക്കാമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ടൂറിസ്റ്റ് വിസയിലുള്ള ഒരു വ്യക്തി ഇപ്പോൾ ഉംറ നിർവ്വഹിക്കാൻ സാധിക്കുമോ എന്ന സംശയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രാലയം ഇങ്ങനെ പ്രതികരിച്ചത്.
ഹജ്ജ് സീസണായതിനാൽ ഇപ്പോൾ, അധികൃതർ നൽകുന്ന മക്ക അതിർത്തിക്കുള്ളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് ഉള്ളവർ, മക്ക ഇഖാമ ഉള്ളവർ, ഉംറ പെർമിറ്റ് ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് മാത്രമേ ഇപ്പോൾ മക്കയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa