Friday, November 22, 2024
Saudi ArabiaTop Stories

തവക്കൽനായും മാസ്കും ഒഴിവാക്കി;  സൗദിയിലെ കൊറോണ പ്രതിരോധ സംവിധാനങ്ങളും പീൻ വലിച്ച് ആഭ്യന്തര മന്ത്രാലയം: വിശദാംശങ്ങൾ അറിയാം

കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രതിരോധ നടപടികളും പിൻ വലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രധാനപ്പെട്ട ഉതരവുകൾ താഴെ വിവരിക്കുന്നു.

എല്ലാ അടച്ച സ്ഥലങ്ങളിലും  ഇനി മുതൽ മാസ്ക് ആവശ്യമില്ല. അതേ സമയം മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രത്യേകം നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങൾ എന്നിവയിലെല്ലാം മാസ്ക് ധരിക്കുന്നത് തുടരണം.

ഇനി മുതൽ എവിടെയും തവക്കൽനായോ ഇമ്യുൺ സ്റ്റാറ്റസോ കാണിക്കേണ്ട ആവശ്യമില്ല. വിമാനം, മറ്റു വാഹനങ്ങൾ, യാത്രാ സൗകര്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലെല്ലാം തവക്കൽനാ ഇല്ലാതെ പ്രവേശിക്കാം.(ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കേണ്ട ആരോഗ്യ സ്ഥിതിയുള്ളവർക്ക് ഇത് ബാധകമാകില്ല).

സൗദി പൗരന്മാർക്ക് സൗദിയിൽ നിന്ന് പുറത്ത് പോകാൻ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞ് മൂന്നാമത് ഡോസ് സ്വീകരിക്കണമെന്ന നിബന്ധന സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം കഴിഞ്ഞ് മതി എന്നാാക്കി മാറ്റി.

അതേ സമയം അംഗീകൃത കൊറോണ പ്രതിരോധ ഡോസുകൾ സ്വീകരിക്കുന്നത് തുടരണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്