Friday, November 22, 2024
Saudi ArabiaTop Stories

നീളം 28 കിലോമീറ്റർ; നിയോമിൽ നിർമ്മിക്കുന്ന രണ്ട് തുരങ്കങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി അധികൃതർ

നിയോമിലെ ദ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് 28 കിലോമീറ്റർ നീളമുള്ള രണ്ട് തുരങ്കങ്ങൾ നിർമ്മിക്കാൻ തീരുമാനം.

ഇത് സംബന്ധിച്ച്  എഞ്ചിനീയറിംഗ്, നിർമ്മാണ മേഖലകളിൽ വിദഗ്ധരായ ഒരു കൂട്ടം കമ്പനികൾ ഉൾപ്പെടുന്ന രണ്ട് കൺസോർഷ്യങ്ങളുമായി NEOM ഇന്നലെ കരാറിൽ ഏർപ്പെട്ടു.

ആദ്യത്തെ കൺസോർഷ്യത്തിൽ FCC construction SA, ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ്, സൗദി കമ്പനിയായ പെനിൻസുല കോൺട്രാക്റ്റിംഗ് എന്നിവ ഉൾപ്പെടുന്നു, രണ്ടാമത്തെ കൺസോർഷ്യത്തിൽ Samsung C&T, Hyundai Engineering and Construction Co. Ltd. , “Archirodon” എന്നിവ ഉൾപ്പെടുന്നു.

തുരങ്ക നിർമ്മാണ സമയത്ത് ഡ്രിൽ ചെയ്യുമ്പോൾ ലഭിക്കുന്ന വേസ്റ്റുകൾ തുരങ്കത്തിലെ കോൺക്രീറ്റിലും മറ്റു നിയോമിലെ പദ്ധതികളിലും പുനരുപയോഗിക്കും.

പദ്ധതി ഗതാഗത പ്രക്രിയയെ സുഗമമാക്കുകയും, മലിനീകരണം കുറയ്ക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യും.

കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്നതിന് ചുറ്റുമുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ ശ്രമിക്കുമെന്നും നിയോം സിഇഒ, എഞ്ചിനിയർ നള്മി അൽ-നസ്ർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്