Friday, November 22, 2024
Saudi ArabiaTop Stories

ഏഴ് മാസം സൈക്കിൾ ചവിട്ടി അവസാനം ഫൗസാൻ ഹജ്ജിനെത്തി

ജിദ്ദ: ഇന്തോനേഷ്യക്കാരൻ മുഹമ്മദ്‌ ഫൗസാൻ ഏഴ് മാസത്തിലധികം സൈക്കിൾ ചവിട്ടി അവസാനം ഹജ്ജിനായി സൗദിയിലെത്തിച്ചേർന്നു.

കഴിഞ്ഞ വർഷം നവംബർ നാലിനായിരുന്നു ഫൗസാൻ ഇന്തേനേഷ്യയിൽ നിന്ന് മക്കയെ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടാൻ ആരംഭിച്ചത്.

ഖുർആൻ, ഹിഫ് ള് വിഷയങ്ങളിൽ  അദ്ധ്യാപകനായി ജോലി ചെയ്യുന്ന ഫൗസാൻ 8000 ത്തോളം കിലോമീറ്റർ സഞ്ചരിച്ചാണ് മക്കയിലെത്തിയത്.

ഇന്തേനേഷ്യയിൽ നിന്ന് കൈയിൽ കരുതിയ ഔഷധസസ്യങ്ങൾ വഴിയിൽ വില്പന നടത്തിയായിരുന്നു ഫൗസാൻ വഴിച്ചെലവിനു പണം കണ്ടെത്തിയത്.

ഇന്തേനേഷ്യയിൽ നിലവിൽ ഹജ്ജിനായി അപേക്ഷിച്ചാൽ തെരഞ്ഞെടുക്കപ്പെടാൻ വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ ഹജ്ജിനു സെലക്ട് ചെയ്യപ്പെടാൻ അപേക്ഷിച്ച് വർഷങ്ങൾ കാത്തിരിക്കാൻ തനിക്ക് ക്ഷമയില്ലാത്തതിനാലാണ് താൻ പെട്ടെന്ന് ഹജ്ജിനെത്താൻ ഈ മാർഗം ഉപയോഗിച്ചതെന്ന് ഫൗസാൻ പറയുന്നു.

യത്രക്കിടെ താൻ നേരിട്ട വലിയ ബുദ്ധിമുട്ട് സൈക്കിൾ ഇടക്കിടെ കേടാകുന്നതായിരുന്നു എന്ന് ഫൗസാൻ പറഞ്ഞു.

ആദ്യം മോട്ടോർ സൈക്കിളിൽ ആയിരുന്നു ഫൗസാൻ ഹജ്ജ് യാത്ര ഉദ്ദേശിച്ചിരുന്നത്. എന്നാൽ മോട്ടോർ സൈക്കിളിൽ വരാൻ ചില രാജ്യങ്ങളിലെ നിയമ പ്രശ്നങ്ങളും ബൈക്ക് കേടായാലുള്ള ബുദ്ധിമുട്ടുകളും ഓർത്ത് യാത്ര സൈക്കിളീലേക്ക് മാറ്റുകയായിരുന്നു.

ജിദ്ദയിലെ ഇന്തോനേഷ്യൻ ഹജ്ജ് മിഷൻ ഫൗസാന് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാനുള്ള അനുമതിക്കായി ശ്രമിക്കുന്നുണ്ട്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഫൗസാന്റെ കുടുംബം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്