സൗദിയിലെ വാദി അജ്മാൻ മരുഭൂമിയിൽ പിതാവിനും 7 വയസ്സുകാരൻ മകനും ദാരുണാന്ത്യം
ഈസ്റ്റേൺ പ്രൊവിൻസ്: സൗദിയിലെ വാദി അജ്മാൻ മരുഭൂമിയിൽ പിതാവും 7 വയസ്സുള്ള മകനും മരിച്ച സംഭവം ഏറെ വേദനജനകമായി മാറി.
വാദി അജ്മാനിൽ മലീജയുടെ തെക്ക് ഭാഗത്തായാണ് പിതാവും മകനും ദാഹം മൂലം മരിച്ചത്.
ഹുജ്റ മഗ്ത്വിയിൽ നിന്ന് 25 കിലോമീറ്റർ ഉൾഭാഗത്തായി ആടിനെ മേക്കുന്ന സ്ഥലത്തേക്ക് പിതാവും മകനും കാറിൽ പുറപ്പെട്ടതായിരുന്നു.
എന്നാൽ മരുഭൂമിയിൽ കാർ മണലിൽ കുടുങ്ങുകയും കാർ നീങ്ങാതെ വരികയും ചെയ്തു. മണലിൽ നിന്ന് കാർ പുറത്തെടുക്കാനുള്ള പിതാവിന്റെ ശ്രമം പരാജയപെട്ടു.
രക്ഷാ മാർഗം തേടാനുള്ള യാതൊരു നെറ്റ് വർക്കുകളും പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് പിതാവ് മകനുമൊന്നിച്ച് ഹുജ്റ മഗ്ത്വി ലക്ഷ്യമാക്കി മരുഭൂമിയിലൂടെ നടക്കുകയായിരുന്നു.
എന്നാൽ കനത്ത് ചൂടിൽ അതി ശക്തമായ ദാഹം സഹിക്കാതെ പിതാവും മകനും മരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa