സൗദിയിൽ വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ; നിയമം ബാധകമാകാത്ത മൂന്ന് വിഭാഗം ആളുകൾക്ക് തൊഴിലുടമ മതിയായ സംരക്ഷണം ഒരുക്കണം
സൗദിയിൽ മദ്ധ്യാഹ്ന വിശ്രമ നിയമം ഇന്ന്( ജൂൺ 15 ബുധനാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു.
മൂന്ന് മാസം പ്രാബല്യത്തിലുണ്ടാകുന്ന മദ്ധ്യാഹ്ന വിശ്രമ നിയമം സെപ്തംബർ 15 വരെയാണ് നില നിൽക്കുക.
ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് നിയമം.
അതേ സമയം മദ്ധ്യാഹ്ന വിശ്രമ നിയമം ചില വിഭാഗങ്ങൾക്ക് ബാധകമാകില്ല. അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർ, പെട്രോളിയം, ഗ്യാസ് മേഖലകളിലെ ജീവനക്കാർ എന്നിവരാണ് വിശ്രമ നിയമത്തിൽ നിന്ന് ഒഴിവാകുക. എന്നാൽ ഇത്തരം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള നടപടികൾ തൊഴിലുടമകൾ സ്വീകരിച്ചിരിക്കണം.
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനും അപകടങ്ങളിൽ നിന്ന് തടയുന്നതിനുമാണ് മദ്ധ്യാഹ്ന വിശ്രമ നിയമം മാനവവിഭവശേഷി മന്ത്രാലയം ബാധകമാക്കിയിട്ടുള്ളത്.
മദ്ധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് ഓരോ തൊഴിലാളിക്കും 3000 റിയാൽ വീതം എന്ന തോതിൽ പിഴ ചുമത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa