Tuesday, January 28, 2025
Saudi ArabiaTop Stories

തവക്കൽനായും മാസ്കും ഒഴിവാക്കിയ നടപടി ആരോഗ്യ സ്ഥാപനങ്ങൾക്ക് ബാധകമാകില്ല

സൗദിയിൽ തവക്കൽനായും മാസ്കും ഒഴിവാക്കി ഇളവ് പ്രഖ്യാപിച്ച നടപടികൾ ആരോഗ്യ സ്ഥാപനങ്ങൾക്ക് ബാധകമാകില്ലെന്ന്  ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ന്യൂസ് പോർട്ടലുകളുകൾ റിപ്പോർട്ട് ചെയ്യുന്നു.

തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് ആയിരിക്കണമെന്നത് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും സേവനങ്ങൾ ലഭ്യമാകുന്നതിനും നിബന്ധനയായി തുടരും.

ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ ജീവനക്കാർക്കും സന്ദർശകർക്കും രോഗികൾക്കും മാസ്ക്ക് ധരിക്കണമെന്നതും നിബന്ധനയായി തുടരും.

സ്ഥാപനങ്ങളിൽ കയറാൻ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കണമെന്ന നിബന്ധന ഒഴിവാക്കിയ നടപടി ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമാകുന്ന സാഹചര്യങ്ങളിൽ ബാധകമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നു.

ഹാജിമാർക്ക് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയവും നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്