സൗദിയിൽ സ്റ്റേഡിയങ്ങളിലും സ്പോർട്സ് സെന്ററുകളിലും പ്രവേശിക്കുന്നതിനുള്ള പുതിയ പ്രോട്ടോക്കോൾ സ്പോർട്സ് മന്ത്രാലയം വെളിപ്പെടുത്തി
കൊറോണ പ്രതിരോധ സംവിധാനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്റ്റേഡിയങ്ങളിലും മറ്റു സ്പോർട്സ് കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിനുള്ള പുതിയ പ്രൊട്ടോക്കോൾ സൗദി സ്പോർട്സ് മിനിസ്റ്റ്രി വ്യക്തമാക്കി.
സ്റ്റേഡിയങ്ങളിലും സ്പോർട്സ് കേന്ദ്രങ്ങളിലും പ്രവേശിക്കാനുള്ള അപ്ഡേറ്റ് ചെയ്ത രണ്ട് പ്രോട്ടോക്കോളുകൾ താഴെ പരാമർശിക്കുന്നവയാണ്.
1. തവക്കൽനാ വഴി പ്രതിരോധ കുത്തി വെപ്പെടുത്തതിന്റെ തെളിവോ ഇമ്യൂൺ സ്റ്റാറ്റസോ കാണിക്കേണ്ടതില്ല.
2. തുറന്ന സ്ഥലങ്ങളിലോ അടച്ച സ്ഥലങ്ങളിലോ മാസ്ക് ധരിക്കേണ്ടതില്ല. അതേ സമയം അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
സൗദിയിൽ തവക്കൽനായും മാസ്കും ഒഴിവാക്കി ഇളവ് പ്രഖ്യാപിച്ച നടപടികൾ ആരോഗ്യ സ്ഥാപനങ്ങൾക്ക് ബാധകമാകില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa