Thursday, November 21, 2024
Saudi ArabiaTop Stories

ആഭ്യന്തര ഹാജിമാരുടെ സ്ഥിതി വിവരങ്ങൾ വെളിപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ആഭ്യന്തര ഹജ്ജ് സെലക്ഷൻ നറുക്കെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ആഭ്യന്തര ഹാജിമാരുടെ പൂർണ്ണ സ്ഥിതി വിവരങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

2,97,444 അപേക്ഷകരിൽ നിന്നാണ് ഇലക്ട്രോണിക് സെലക്ഷനിലൂടെ യോഗ്യരായ തീർഥാടകരെ തെരഞ്ഞെടുത്തത്.

അപേക്ഷകരിൽ 62% പുരുഷന്മാരും 38% സ്ത്രീകളുമായിരുന്നു.

31 നും 40 നും വയസ്സിനിടയിലുള്ള യുവജന വിഭാഗമാണ് മൊത്തം അപേക്ഷകരിൽ ഏറ്റവും ഉയർന്ന ശതമാനം, അത് 38% വരും. 21-30 വയസ്സ് പ്രായമുള്ളവർ 23%,41-50 വയസ്സിനിടയിൽ പ്രായമുള്ളവർ 21%, 51 വയസ്സ് മുതൽ 65 വയസ്സിന് താഴെയുള്ളവർ 12%, ബാക്കിയുള കുറഞ്ഞ വിഭാഗം 20 വയസ്സിന് താഴെയുള്ളവർ എന്നിങ്ങനെയാണ് ബാക്കിയുള്ള അപേക്ഷകരുടെ സ്ഥിതി.

ഹജ്ജിനു തെരഞ്ഞെടുക്കപ്പെട്ടവർക്ക് 48 മണിക്കൂറിനുള്ളിൽ എസ്‌ എം എസ്‌ വഴി നോട്ടിഫിക്കേഷൻ നൽകും.

ഇമ്യൂൺ സ്റ്റാറ്റസുള്ള 65 വയസ്സ് വരെ പ്രായമുള്ള അപേക്ഷകരെയാണു ഹജ്ജിനു തെരഞ്ഞെടുക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്