ഫാമിലി വിസിറ്റ് വിസ കൂടുതൽ വിഭാഗങ്ങൾക്ക് ലഭിക്കുമെന്ന റിപ്പോർട്ട് സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാകും
സൗദി ഇഖാമയുള്ളവർക്ക് വിസിറ്റ് വിസയിൽ കൊണ്ട് വരാൻ സാധിക്കുന്ന വിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതായുള്ള റിപ്പോർട്ട് നിരവധി സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തൽ.
ഇഖാമയുള്ളയാൾക്ക് നിലവിൽ അനുവദിക്കപ്പെട്ട വിഭാഗങ്ങൾക്ക് പുറമെ, തന്റെ സഹോദരനെയും സഹോദരിയെയും അവരുടെ കുടുംബാംഗങ്ങളെയും ഭാര്യ ഭർതൃ സഹോദരങ്ങളെയും മുത്തച്ചന്മാരെയും മുത്തശ്ശിമാരെയും എല്ലാം ഇനി വിസിറ്റിംഗിൽ കൊണ്ട് വരാൻ സാധിക്കുന്ന രീതിയിൽ ആണ് പരിഷ്ക്കരണം വന്നിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
പുതിയ പരിഷ്ക്കരണങ്ങൾ സൗദിയിലേക്കുള്ള വിദേശ സന്ദർശകരുടെ വരവിനു ആക്കം കൂട്ടും.
നേരത്തെ ഉംറ വിസാ കാലാവധി മൂന്ന് മാസമാക്കി വർദ്ധിപ്പിച്ച ഹജ്ജ് ഉം റ മന്ത്രാലയത്തിന്റെ തീരുമാനവും സൗദിയിലേക്കുള്ള വിദേശികളുടെ വരവ് വർദ്ധിപ്പിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
ഫാമിലി വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കാൻ ഇഖാമ കാലവധി മിനിമം മൂന്ന് മാസം ഉണ്ടായിരിക്കണം എന്നത് നിബന്ധനയാണ്.
നഫാദ് അപ്ലിക്കേഷൻ വഴിയും വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ സാധിക്കും. പ്ലേ സ്റ്റോറിൽ നിന്ന് https://play.google.com/store/apps/details?id=sa.gov.nic.myid എന്ന ലിങ്ക് വഴിയും ആപ് സ്റ്റോറിൽ നിന്ന് https://apps.apple.com/sa/app/%D9%86%D9%81%D8%A7%D8%B0-nafath/id1598909871 എന്ന ലിങ്ക് വഴിയും നഫാദ് ഡൗൺലോഡ് ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa