Saturday, September 21, 2024
KeralaTop StoriesTravel

ഷിഹാബിന്റെ മക്കയിലേക്കുള്ളള നടത്തം അറബ് മാധ്യമങ്ങളിലും വൈറലായി മാറുന്നു

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിനായി നടന്ന് പോകുന്ന ശിഹാബ് ചോറ്റൂരിനനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അറബ് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിക്കുന്നത്.

ശിഹാബ് നടത്തം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സൗദിയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ മാധ്യമങ്ങളിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴും ശിഹാബിന്റെ നടത്തം പല മാധ്യമങ്ങളും ഓൺലൈൻ പോർട്ടലുകളും പ്രമുഖ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.

ഇരു ഹറമുകളുമായും ഹജ്ജ് ഉംറ എന്നിവയുമായും ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പ്രാധാന്യം നൽകുന്ന ഹറമൈൻ ഇൻഫോ റ്റ്വിറ്റർ അക്കൗണ്ടിലും ശിഹാബിന്റെ നടത്തം പ്രസിദ്ധീകരിക്കപ്പെട്ടു.

8460 കിലോമീറ്റർ നടന്ന് മക്കയിലെത്താനുള്ള ശിഹാബിന്റെ ഉദ്യമം 15 ദിവസം പൂർത്തിയായിരിക്കേ പ്രാർഥനകളും പിന്തുണയുമായി പതിനായിരക്കണക്കിനാളുകളാണു സോഷ്യൽ മീഡിയയിലും ലൈവ് ആയും ശിഹാബിനു പിൻബലമായുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്