Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ 16 മൃഗശാലകൾ സ്ഥാപിക്കാൻ തീരുമാനം

ഏകദേശം 3.9 ബില്യൺ റിയാൽ ചെലവിൽ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 16 മൃഗശാലകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വിവിധ നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതായി സൗദി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു.

മന്ത്രാലയത്തിന്റെ പദ്ധതിയിൽ ജിദ്ദയിലും റിയാദിലും 5 വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലും 4 ഇടത്തരം മൃഗശാലകളും അബഹയിലും ജസാനിലും 7 ചെറിയ മൃഗശാലകളും ഉൾപ്പെടുന്നു.

ഓരോ വലിയ മൃഗശാലയ്ക്കും 50 ഹെക്ടർ, ഓരോ മീഡിയം മൃഗശാലയ്ക്കും 15 ഹെക്ടർ, ഓരോ ചെറിയ മൃഗശാലയ്ക്കും 10 ഹെക്ടർ എന്നിങ്ങനെയാണ് വിസ്തീർണ്ണം  ഉണ്ടായിരിക്കുക.

ഓരോ വലിയ മൃഗശാലയ്ക്കും ആവശ്യമായ നിക്ഷേപ തുക 530 ദശലക്ഷം റിയാലും ഓരോ ചെറിയ മൃഗശാലയ്ക്കും 110 ദശലക്ഷം റിയാലും എന്ന തോതിലാണ് സ്വകാര്യ നിക്ഷേപ രൂപരേഖ.

2030-ൽ വിനോദത്തിനുള്ള ചെലവ് 2.9 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇത് മൃഗശാലകൾ സ്ഥാപിക്കുന്നതിന് സംഭാവന നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്