Sunday, November 24, 2024
Top StoriesWorld

സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ചായ കുടി കുറക്കാൻ ആഹ്വാനം ചെയ്ത് പാക് മന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ ജനങ്ങളോട് ചായ കുടി കുറക്കാൻ അഭ്യർഥിച്ച് മന്ത്രി.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ജനങ്ങൾ ചായ  കുടിക്കുന്നത് കുറക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത് പാകിസ്ഥാൻ ഡെവലപ്മെന്റ് മിനിസ്റ്റർ അഹ്‌സൻ ഇഖ്ബാൽ ആണ്. മുൻ ആഭ്യന്തര മന്ത്രി കൂടിയാണ് അദ്ദേഹം.

നിലവിൽ വായ്പ എടുത്താണ് തേയില ഇറക്കുമതി ചെയ്യുന്നതെന്നും അത് കൊണ്ട് തന്നെ ചായയുടെ ഉപഭോഗം ഒന്ന് മുതൽ രണ്ട് കപ്പ് വരെ ആയി കുറക്കണമെന്നും ആണ് മന്ത്രിയുടെ ആഹ്വാനം.

ജനങ്ങൾ ചായഉപഭോഗം കുറച്ചാൽ അത് പാകിസ്ഥാന്റെ ഇറക്കുമതി ചെലവ് വലിയ തോതിൽ കുറക്കാൻ സർക്കാരിനെ സഹായിക്കുമെന്നുമാണ് അഹ്സൻ ഇഖ്ബാൽ പറയുന്നത്.

വൈദ്യുതി ഉപഭോഗം കുറക്കാനായി  രാത്രി 8.30 ന് ശേഷം കടകൾ അടച്ചിടണമെന്നും വ്യാപാരി സമൂഹത്തോട് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യമായ പാകിസ്ഥാൻ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത തേയിലയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറോളം വരും എന്നാണ്‌ റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്