കഫീലിന്റെ അനുമതിയില്ലാതെ ഹുറൂബ് ഒഴിവാക്കുന്നതിനുള്ള 4 നിബന്ധനകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം; വിശദാംശങ്ങൾ അറിയാം
സ്പോൺസർ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത തൊഴിലാളികളുടെ ഹുറൂബ് സ്റ്റാറ്റസ് സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ ഒഴിവാക്കാനുള്ള സംവിധാനത്തെക്കുറിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തി.
ഇത് സംബന്ധിച്ച സർക്കുലർ സൗദി ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ റുഷ്ദി ആണ് പുറത്തിറക്കിയത്.
സ്പോൺസറുടെ അനുമതിയില്ലാതെ ഹുറുബ് ഒഴിവാക്കുന്നത് നടപ്പിലാക്കൽ തൊഴിലാളിയെ ഹുറൂബാക്കിയ സ്ഥാപനങ്ങൾ താഴെ പറയുന്ന നാലിൽ ഏതെങ്കിലും ഒരു സ്റ്റാറ്റസിൽ ആകുംബോഴായിരിക്കും.
1. സ്ഥാപനം ഇപ്പോൾ നിലവിൽ ഇല്ലെങ്കിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഹുറൂബാക്കാം.
2. ഫയൽ സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ മറ്റൊരു ഫയൽ സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനത്തിന്റെ സ്റ്റാറ്റസ് അണ്ടർ പ്രൊസീജ്യർ എന്നാണെങ്കിൽ,
3. 75% ത്തിൽ കുറയാത്ത നിരക്കിൽ തൊഴിൽ കരാർ രേഖപ്പെടുത്തിയിട്ടില്ലാത്ത സ്ഥാപന ത്തിന്റെ സ്റ്റാറ്റസ് ചുവപ്പിൽ ആണെങ്കിൽ.
4. മൊത്തം തൊഴിലാളികളുടെ 80% ത്തിൽ കുറയാത്ത നിരക്കിൽ ശംബള സംരക്ഷണ നിയമം നടപ്പാക്കിയിട്ടില്ലാത്ത സ്ഥാപനം ചുവപ്പിൽ ആണെങ്കിൽ.
മേൽ പരാമർശിച്ച സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്നിലാണ് സ്ഥാപനമെങ്കിൽ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ അധികൃതർക്ക് ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കും എന്നാണു സർക്കുലറിൽ നിന്ന് വ്യക്തമാകുന്നത്.
ഇവക്ക് പുറമേ തങ്ങളെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് ഒരു തൊഴിലാളിക്ക് ലേബർ ഓഫീസിൽ തെളിയിക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ , അധികൃതർ ഹുറൂബ് ഒഴിവാക്കി മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറ്റിക്കൊടുക്കുകയോ നിയമപരമായി എക്സിറ്റ് നൽകുകയോ ചെയ്യുന്ന സംവിധാനവുമുണ്ടെന്ന് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa