Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ നാളെ ഉഷ്ണക്കാറ്റും  മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടും

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച ഉഷ്ണക്കാറ്റും മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.

ഈസ്റ്റേൺ പ്രവിശ്യയിലും, നോർത്ത് ഈസ്റ്റേൺ ഭാഗങ്ങളിലും, ഈസ്റ്റേൺ റിയാദിലും ഉഷ്ണക്കാറ്റ് അനുഭവപ്പെടും.

നോർത്ത് ഈസ്റ്റേൺ പ്രദേശങ്ങളിൽ താപ നില 50 ഡിഗ്രിയെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ മതിയായ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് കാലാവസ്ഥാ നിരിക്ഷകർ ഓർമ്മപ്പെടുത്തുന്നു.

അതേ സമയം ജിസാന്റെ കിഴക്കൻ ഏരിയകളിലെ ഉയരങ്ങളിലും അസീർ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലും ഇടയ്‌ക്കിടെ മിതമായതോ കനത്തതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജബൽ സൂദയിലും നാഷണൽ പർക്കുകളിലും  ആലിപ്പഴവർഷം ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്