Tuesday, September 24, 2024
Saudi ArabiaTop Stories

ഒരു ഷോപ്പിലുള്ളതിലുമധികം സൈക്കിളുകൾ; തന്റെ വിദ്യാർഥികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് സൗദി അദ്ധ്യാപകൻ: വീഡിയോ

അദ്ധ്യാപകനു കുട്ടികളോടും കുട്ടികൾക്ക് അദ്ധ്യാപകനോടുമുള്ള പ്രിയം പല രീതിയിൽ ആണ് പലരും പ്രകടിപ്പിക്കാറുള്ളത്.

എന്നാൽ സൗദിയിലെ ഒരു അദ്ധ്യാപകൻ തന്റെ കുട്ടികളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത് ഒരു കൂട്ടം സൈക്കിളുകൾ വാങ്ങി സമ്മാനമായി നൽകിയിട്ടായിരുന്നു.

ശഖ് റയിലെ ഉസ്മാൻ ബിൻ അഫാൻ മദ്രസയിലെ മുഹമ്മദ്‌ അബ്ദുൽ വഹാബ് എന്ന അദ്ധ്യാപകൻ ആണ് കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനമായി നൽകിയത്.

നിലവിൽ താൻ പഠിപ്പിക്കുന്ന ക്ലാസിലെ കുട്ടികൾക്ക് പുറമെ കഴിഞ്ഞ വർഷം കൊറോണ കാരണം സമ്മാനം നൽകാൻ സാധിക്കാതിരുന്ന ക്ലാസിലെ കുട്ടികൾക്കും അദ്ധ്യാപകൻ സൈക്കിളുകൾ സമ്മാനമായി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സൈക്കിളുകൾ സ്കൂളിൽ കുട്ടികൾക്ക് സമ്മാനിക്കാനായി ഒരുക്കിയിരിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്