വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രണ്ട് കുട്ടികളെ ഒമാൻ പൗരൻ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു
ഒമാനിലെ ഒരു പ്രദേശത്ത് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രണ്ട് കുട്ടികളെ ഒരു ഒമാൻ പൗരൻ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറി.
ശക്തമായ വെള്ളപ്പാച്ചിലിനു നടുവിൽ ഒരു പാറയിൽ നിൽക്കുകയായിരുന്ന കുട്ടികളെ യുവാവ് നിന്തിച്ചെന്ന് കൈകളിൽ സുരക്ഷിതമാക്കുകയും അവരെയും കൊണ്ട് സാഹസികമായി കരയിലേക്ക് തിരികെ നീന്തുകയുമായിരുന്നു.
വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പെട്ട് യുവാവിനു നിയന്ത്രണം കൈവിടുമെന്നു തോന്നിയ നിമിഷങ്ങളിലും രണ്ട് കുട്ടികളെയും കൈ വിടാതെ ഇദ്ദേഹം കരക്കെത്തിക്കുകയായിരുന്നു.
തന്റെ ജീവനു അപകടം സംഭവിക്കുന്നത് പോലും വക വെക്കാതെ രണ്ട് ജിവനുകൾ രക്ഷിക്കാൻ ഒമാൻ പൗരൻ നടത്തിയ സാഹസികതയെ സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശംസിച്ചു.
ഒമാൻ പൗരൻ രണ്ട് കുട്ടികളുമായി ഒഴുക്കിനെ വക വെക്കാതെ കരയിലേക്ക് നീന്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa