Saturday, November 23, 2024
Saudi ArabiaTop Stories

വിദേശ തൊഴിലാളിയെ എക്സിറ്റടിക്കുന്നതോടെ കഫീലിന്റെ ഉത്തരവാദിത്വം കഴിയുന്നില്ലെന്ന് ജവാസാത്ത്

വിദേശ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ നൽകുന്നതോടെ ഒരു സ്പോൺസറുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്ന് ഓർമ്മപ്പെടുത്തി സൗദി ജവസാത്ത്.

എക്സിറ്റടിക്കുന്നതോടൊപ്പം തൊഴിലാളി സൗദിയിൽ നിന്ന് നിശ്ചിത കാലയളവിനുള്ളിൽ പുറത്ത് പോയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും സ്പോൺസറുടെ ഉത്തരവാദിത്വം ആണ്.

എക്സിറ്റ് വിസ നല്കിയ ശേഷം തൊഴിലാളിയെക്കുറിച്ച് വിവരം ഇല്ലെങ്കിൽ ഇഷ്യു ചെയ്ത എക്സിറ്റ് വിസ കാൻസൽ ചെയ്ത് തൊഴിലാളിയെ ഹുറുബാക്കുകയാണു സ്പോൺസർ ചെയ്യേണ്ടത് എന്നും ജവാസാത്ത് നിർദ്ദേശിക്കുന്നു.

എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ ഒരു തൊഴിലാളിക്ക് സൗദിയിൽ കഴിയാവുന്ന പരമാവധി കാലാവധി 60 ദിവസം ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്