ഒരു വസ്തുവിന് രണ്ട് തവണ വാറ്റ് ചുമത്താൻ പാടില്ല: സൗദി സകാത്ത്,ടാക്സ് അതോറിറ്റി
ഒരു സ്ഥാപനമോ ബിസിനസ്സ് ഉടമയോ സമർപ്പിച്ച വാറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ചരക്കുകളും സേവനങ്ങളും 15% നിരക്കിൽ മൂല്യവർധിത നികുതിക്ക് വിധേയമാകുമെന്ന് സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
നൽകുന്ന ഒരേ സാധനത്തിനോ സേവനത്തിനോ രണ്ടുതവണ മൂല്യവർധിത നികുതി ചുമത്തുന്നില്ലെന്ന് അതോറിറ്റി സൂചിപ്പിച്ചു
ഇത് ലംഘിക്കുന്ന സാഹചര്യത്തിൽ, മൂല്യവർധിത നികുതിയുടെ ആപിലൂടെയോ വെബ്‌സൈറ്റ് വഴിയോ തെളിവ് സഹിതം റിപ്പോർട്ട് സമർപ്പിക്കാമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഒരു സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയപ്പോൾ രണ്ട് തവണ വാറ്റ് കണക്കാക്കിയതിനെത്തുടർന്ന് ഒരു വ്യക്തി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി വിശദീകരണം നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa