പെർമിറ്റില്ലാതെ ഹജജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നവർക്കുള്ള പിഴ ഓർമ്മപ്പെടുത്തി സൗദി പൊതു സുരക്ഷാ വിഭാഗം
അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം വാക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരിഖ് മുന്നറിയിപ്പ് നൽകി.
ഹജ്ജ് അനുബന്ധമായുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണ്.
മക്കയിലേക്കുളള എല്ലാ പ്രവേശന കവാടങ്ങളിലും പുണ്യസ്ഥലങ്ങളിലും സുരക്ഷാ പരിശോധനകൾ ശക്തമായിരിക്കുമെന്നും നിയമ ലംഘകർക്ക് ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും സാമി ഓർമ്മപ്പെടുത്തി.
അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്ന വിദേശികൾക്ക് 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് നേരത്തെ ജവാസാത്തും മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa