Thursday, April 17, 2025
Saudi ArabiaTop Stories

ഉന്തു വണ്ടി തള്ളി നടന്ന് പത്ത് മാസത്തിനു ശേഷം ആദം മുഹമ്മദ്‌ ഹജ്ജിനെത്തി; വീഡിയോ കാണാം

ഉന്തുവണ്ടി തള്ളിക്കൊണ്ട് ഹജ്ജിനായി പുറപ്പെട്ട ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരൻ ആദം മുഹമ്മദ്‌ (52) മക്കയിലെത്തി.

ഒൻപത് രാജ്യങ്ങൾ താണ്ടി ആദമിനു മക്കയിലെത്താൻ 10 മാസവും 26 ദിവസവുമാണു വേണ്ടി വന്നത്.

എല്ലാ വിധ യാത്രാ സാമഗ്രികളും ആവശ്യമായ സാധനങ്ങളും കിടപ്പറയും പാചക സൗകര്യങ്ങളുമെല്ലാം സജ്ജീകരിച്ച ഉന്തു വണ്ടിയായിരുന്നു ആദം മക്കയിലെത്താൻ ഉപയോഗിച്ചിരുന്നത്.

ബ്രിട്ടണിൽ നിന്ന് കഴിഞ്ഞ വർഷം ഓഗസ്ത് 1 ൽ ആരംഭിച്ച യാത്ര നെതര്‍ലന്‍ഡ്‌, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങൾ പിന്നിട്ടായിരുന്നു മക്കയിലെത്തിയത്.

ദിവസവും ശരാശരി 18 കിലോമീറ്ററോളം സഞ്ചരിച്ച ആദം മക്കയിലെത്തിയപ്പോഴേക്കും 6,500 കിലോമീറ്റര്‍ ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. 

യാത്രയിൽ ചില സ്ഥലങ്ങളിൽ പരിശോധനകളും മറ്റും നേരിട്ടതൊഴിച്ചാൽ വഴിയിലുടനീളം വൻ സ്വീകരണമായിരുന്നു ആദം മുഹമ്മദിനു ലഭിച്ചത്.

വിശുദ്ധ ഭൂമിയിലെത്താൻ സാധിച്ചതിൽ ആദം മുഹമ്മദ്‌ വലിയ സന്തോഷം രേഖപ്പെടുത്തി.

ആദം മുഹമ്മദ്‌ വിശുദ്ധ ഭൂമിയിലെത്തുന്നതിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്