കഫീലിന്റെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാനുള്ള അവസരങ്ങൾ സൗദിയിലെ നിരവധി ഗാർഹിക തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും
ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ തൊഴിൽ ഭേദഗതി പ്രകാരം 12 സാഹചര്യങ്ങളിൽ ഒരു തൊഴിലാളിക്ക് നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് സ്പോൺസർഷിപ്പ് മാറാമെന്ന നിയമം നിലവിൽ വന്നത് നുറ് കണക്കിനു ഗാർഹിക തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും.
ചില സ്പോൺസർമാർ കാരണം പ്രയാസപ്പെടുന്ന നിരവധി ഗാർഹിക തൊഴിലാളികൾ സൗദിയിൽ ഉണ്ട് എന്നത് ഒരു വസ്തുതയാണ്.
ഇഖാമ നൽകാതെയും സാലറി നൽകാതെയും മറ്റു പല തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തിയും ഗാർഹിക തൊഴിലാളികളെ പ്രയാസപ്പെടുത്തുന്നവർക്ക് പുതിയ നിയമ ഭേദഗതികൾ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
കഫീൽ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതികൾ ചില പ്രവാസി സുഹൃത്തുക്കൾ നേരത്തെ അറേബ്യൻ മലയാളിയുമായും പങ്ക് വെച്ചിരുന്നു.
ഏതായാലും ഇത്തരത്തിൽ പ്രയാസപ്പെടുത്തുന്ന കഫീലുമാരെ ഒഴിവാക്കാനും സ്വന്തം നിലയിൽ തന്നെ മറ്റൊരു കഫീലിനെ കണ്ടെത്താനും പുതിയ തൊഴിൽ നിയമ ഭേദഗതി തൊഴിലാളികളെ സഹായകരമാകും.
ഗാർഹിക തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് സ്പോൺസർഷിപ്പ് മാറുന്നതിനു അനുമതി ലഭിക്കുന്ന 12 സാഹചര്യങ്ങൾ താഴെ വ്യക്തമാക്കുന്നു.
1. മൂന്ന് മാസത്തെ വേതനം തൊഴിലുടമ തൊഴിലാളിക്ക് നൽകാൻ വൈകൽ (അവ തുടർച്ചയായോ അല്ലാതെയോ ആകാം).
2. തൊഴിലാളി സൗദിയിലെത്തി 15 ദിവസങ്ങൾക്കുള്ളിൽ റിക്രൂട്ട്മെന്റ് ഓഫീസിൽ നിന്നോ അഭയ കേന്ദ്രത്തിൽ നിന്നോ തൊഴിലാളിയെ സ്വീകരിക്കാൻ എത്താതിരിക്കൽ.
3. ഇഖാമ ഇഷ്യു ചെയ്യാനോ പുതുക്കാനോ ഉള്ള സമയ പരിധി കഴിഞ്ഞ് 30 ദിവസം പിന്നിട്ടിട്ടും ഇഖാമ നൽകാതിരിക്കൽ.
4. തൊഴിലുടമ മറ്റുളവർക്ക് തൊഴിലാളിയെ വാടകക്ക് നൽകിയാൽ.
5. വീട്ടുജോലിക്കാരനെ അവന്റെ ആരോഗ്യത്തിന് ഭീഷണിപ്പെടുത്തുന്നതോ ശരീരത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതോ ആയ അപകടകരമായ ജോലികൾ ഏൽപ്പിക്കുക.
6. വീട്ടുടമയോ അവന്റെ കുടുംബാംഗമോ വീട്ടുജോലിക്കാരനോട് മോശമായി പെരുമാറിയാൽ.
7. തൊഴിലുടമക്കെതിരെ തൊഴിലാളി പരാതി നൽകുകയും അതിന്റെ കേസ് നടപടികൾ തൊഴിലുടമയുടെ അലംഭാവം കാരണം നീണ്ട് പോകുകയും ചെയ്‌താൽ.
8. ഗാർഹിക തൊഴിലാളി ഒളിച്ചോടിയതായി തൊഴിലുടമ വ്യാജ പരാതി നൽകിയാൽ.
9. തൊഴിലാളിയുമായുള്ള കേസിൽ പരിഹാര സമിതിക്ക് മുംബിൽ തൊഴിലുടമയോ പ്രതിനിധിയോ രണ്ട് തവണ ഹാജരാകാതിരുന്നാൽ. തൊഴിലാളിയുടെ പരാതിക്കെതിരെ അധികാരികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ.
10. യാത്ര, ജയിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം മൂലം തൊഴിലുടമക്ക് തൊഴിലാളിയുടെ സാലറി നൽകാൻ സാധിക്കാതിരുന്നാൽ.
11. തൊഴിലാളിയുടെ സമ്മതം കൂടാതെ തൊഴിലാളിയെ നിലവിലെ സ്പോൺസർ മറ്റൊരാൾക്ക് സ്പോൺസർഷിപ്പ് മാറ്റിയാൽ.
12. പ്രൊബേഷണറി കാലം തൊഴിലുടമ കരാർ അവസാനിപ്പിച്ചാൽ.
മേൽപ്പറഞ്ഞ 12 സാഹചര്യങ്ങളിലാണ് ഒരു തൊഴിലാളിക്ക് നിലവിലെ തൊഴിലുടമയടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa