ജിദ്ദയിലെ ചേരികൾ പൊളിച്ച് നീക്കുന്നതിൽ നിന്ന് ഒരു വീട് ഒഴിവാക്കി
ജിദ്ദയിലെ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്നത് പുരോഗമിക്കുന്നതിനിടെ ഒരു വീട് പൊളിക്കുന്നതിൽ നിന്ന് ഒഴിവാക്കി.
തെക്കൻ ജിദ്ദയിലുളള അന്തരിച്ച പ്രശസ്ത കലാകാരൻ ത്വലാൽ മദാഹിന്റെ വീടാണ് പൊളിച്ച് നീക്കാതെ നില നിർത്താൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
ത്വലാൽ മദാഹിന്റെ മകൾ ഇഖ്ലാസ് മദാഹ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മൂന്നാഴ്ച മുംബ് പൊളിച്ച് മാറ്റുന്നതിന്റെ ഭാഗമായി ത്വലാൽ മദാഹിന്റെ കുടുംബം വീട് ഒഴിഞ്ഞ് കൊടുത്തിരുന്നു.
എന്നാൽ അന്തരിച്ച പിതാവിന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഈ വീട് പൊളിച്ച് നീക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ മക്കൾ അധികൃതർക്ക് അപേക്ഷ നൽകുകയും അത് അംഗീകരിക്കപ്പെടുകയുമായിരുന്നു.
ഏതായാലും അന്തരിച്ച കലാകാരനോടുള്ള ആദരവിന്റ്ർ ഭാഗമായി ഈ വീട് ജിദ്ദയിൽ ഇനിയും തലയുയർത്തി നിൽക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa