തവക്കൽനായിൽ ഇനി മതകാര്യ വകുപ്പിന്റെ സേവനങ്ങളും
സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (SDAYA) സഹകരിച്ച് മതകാര്യ മന്ത്രാലയം “തവക്കൽന സർവീസസ്” ആപ്ലിക്കേഷൻ വഴി നിരവധി ഇലക്ട്രോണിക് സേവനങ്ങൾ നൽകൽ ആരംഭിച്ചു.
കിംഗ് ഫഹദ് കോംപ്ലക്‌സിൽ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുർആനിന്റെ ഏറ്റവും പുതിയ ഇലക്‌ട്രോണിക് പതിപ്പ് സേവനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
ഉമ്മുൽ ഖുറ കലണ്ടർ പ്രകാരമുള്ള പ്രാർത്ഥനാ സമയങ്ങളിലെ സേവനവും ഖിബ് ലയുടെ ദിശ നിർണ്ണയിക്കുന്നതിനുള്ള സേവനവും തവക്കൽനായിൽ ലഭ്യമാക്കുന്നതിലുള്ള താൽപ്പര്യം മന്ത്രാലയം വ്യക്തമാക്കി.
ഇവക്ക് പുറമേ ഒരു വിശ്വാസിക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും തവക്കൽനായിൽ ഉൾപ്പെടുത്താനാണു മന്ത്രാലയം ഉദ്ദേശിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa