Sunday, November 24, 2024
Saudi ArabiaTop Stories

3.5 ലക്ഷത്തോളം തീർഥാടകർ മദീനയിലെത്തി

മദീന: ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 3,44,881 തീർഥാടകർ വ്യോമ, കരമാർഗങ്ങൾ വഴി മദീനയിലെത്തി.

ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ച മദീനയിലെ തീർഥാടകരുടെ വരവും പോക്കും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ആദ്യ ഹജ്ജ് വിമാനങ്ങൾ സ്വീകരിച്ചതിന് ശേഷം 278,751 തീർഥാടകർ എത്തിയിട്ടുണ്ട്.

അതേ സമയം 49,806 തീർഥാടകർ കരാതിർത്തികൾ കടന്ന് മദീനയിലെത്തിയിട്ടുണ്ട്.

മദീനയിൽ തങ്ങുന്ന തീർഥാടകർ ഏത് രാജ്യക്കാരാണെന്നും കണക്കുകൾ വെളിപ്പെടുത്തി. ബംഗ്ലാദേശി തീർഥാടകർ മദീനയിൽ 12,411 പേർ, പാക്കിസ്ഥാനികൾ 8,229, ഇന്ത്യക്കാർ 6,595, ഇറാനികൾ 6,433, നൈജീരിയക്കാർ 6,320 എന്നിങ്ങനെയാണ് കണക്കുകൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 265,130 തീർഥാടകർ മക്കയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച വരെ മദീനയിൽ അവശേഷിക്കുന്ന തീർഥാടകരുടെ എണ്ണം 79,451 ആണെന്നും കണക്കുകൾ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്